പാലാ : കെ. എസ്. യു. സെന്‍റ് തോമസ് കോളേജ് യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോളേജിന്‍റെപ്രധാന കാവടത്തിനു മുൻപിൽ രക്തസാക്ഷികളായ ഷുഹൈബ്, ശരത്ത്‌ലാൽ, കൃപേഷ് അനുസ്മരണം നടത്തി. യുണിറ്റ് പ്രസിഡന്റ് നിബിൻ ടി. ജോസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ. എസ്. യു. നിയോജക മണ്ഡലം പ്രസിഡന്റ് അർജുൻ സാബു പാലാ ഉദ്ഘാടനം ചെയ്യ്തു. സി. പി. എം, ഡി. വൈ. എഫ്. ഐ കൊലപാതകരാഷ്ട്രീയത്തിന്‍റെ മായാത്ത അടയാളങ്ങളാണ് ഷുഹൈബും, ശരത്ത്ലാലും, കൃപേഷുമെന്ന് യുണിറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു.
സി. പി. എം തന്നെയാണ് കേരളത്തിൽ രാഷ്ട്രീയകൊലപാതകികൾക്ക് എന്നും വളം വെച്ച് കൊടുത്തിട്ടുള്ളത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ ഇത് സർവ മറയും നീക്കി പുറത്ത് വന്നിരിക്കുകയാണ്. ചിതറി തെറിക്കുന്ന മാംസ കഷ്ണത്തിന്‍റെ ഇടയിലൂടെയും ഇറ്റിറ്റ് വീഴുന്ന ചോരത്തുള്ളികൾക്കിടയിലൂടെയും കടന്നു പോയവനാണ് ഞാൻ എന്ന് സ്വയം പുകഴ്ത്തുന്ന മുഖ്യമന്ത്രി എന്തിനാണ് 25 ഓളം വാഹനങ്ങളുടെയും കരിമ്പൂച്ചകളുടേയും അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നും കെ. എസ്. യു. നിയോജക മണ്ഡലം പ്രസിഡന്റ് അർജുൻ സാബു പാലാ കുറ്റപ്പെടുത്തി.
അനുസ്മരണയോഗത്തിന് ആമീൻ നാജിബ് സ്വാഗതവും ജോമിറ്റ് ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് രക്തസാക്ഷികളായ ഷുഹൈബ്, ശരത്ത്‌ലാൽ, കൃപേഷ് ഛായചിത്രത്തിനുമുൻപിൽ കെ. എസ്. യു. പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യുണിറ്റ് പ്രവർത്തകരായ ജെറിൻ, ജോസ്ന, സൂര്യ, ആൽഫിൻ, കിരൺ, ആൽബർട്ട്, അനീറ്റ്, അരുൺ, ബെസ്റ്റിൻ, ആൽബിൻ, റോൺ, വിശാൽ, കൃഷ്ണജിത്ത്, ഡോൺ, അനൂപ്, തോംസൺ, ബിബിൻ എന്നിവർ പങ്കെടുത്തു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.