തിരുവനന്തപുരം : വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ -സിസ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി പോര്‍ട്ടലിലൂടെ നടത്തും. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.
പരിശോധന ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. പരിശോധനാ അിറിയിപ്പ് സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ്, ഇമെയില്‍ മുഖേന നല്‍കും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.
ചീഫ് സെക്രട്ടറി വി.പി ജോയി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദാ മുരളീധരന്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്‍, സെക്രട്ടറി മിനി ആന്റണി, കെ.എസ്‌ഐ.ഡി.സി എം.ഡി എം.ജി രാജമാണിക്യം, സിഐ.ഐ പ്രതിനിധി എം.ആര്‍.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.