തിരുവനന്തപുരം: കെ സുധാകരന്‍ മോന്‍സനില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ഷെമീര്‍. മോന്‍സന്‍ മാവുങ്കല്‍ 25 ലക്ഷം കൈപ്പറ്റിയെന്നും അതില്‍ നിന്ന് കെ സുധാകരന്‍ പത്ത് ലക്ഷം വാങ്ങിയെന്നുമാണ് രഹസ്യമൊഴിയെന്ന് അദ്ദേഹം പറഞ്ഞു. പണം നല്‍കിയ അനൂപുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റായ കെ സുധാകരന്‍ ഇപ്പോള്‍ പറയുന്നതെല്ലാം കളവാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യക്കും സിഐ അനന്തലാലിനും പണം നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ പോലീസ് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തത് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ പേര്‍ക്ക് മോന്‍സന്‍ പണം കൈമാറിയതിന്റെ രേഖ ക്രൈം ബ്രാഞ്ചിന് കൈമാറി. അതേസമയം മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.