തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ട് എന്ന നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അവിഹിതമായ നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി അധികാരത്തില്‍ തുടര്‍ന്നാല്‍ ആ കസേരയുടെ മഹത്വം നഷ്ടപ്പെടുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കുറ്റപ്പെടുത്തി. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി അധികാരത്തില്‍ തുടരാനുള്ള ശ്രമം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകായുക്ത വിധി നീതി വൈകുന്നത് നീതി നിഷേധമാണെന്ന് മുരളീധരന്‍ പറഞ്ഞു. ലോകായുക്ത വിധി ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ് ലോകായുക്ത വിധിയാണ്. മുഖ്യമന്ത്രി സ്വജനപക്ഷപാദം നടത്തി എന്ന് ഒരു ജഡ്ജി കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മികത ഇല്ലെന്നും രാജി വെച്ച് മാറി നില്‍ക്കാനുള്ള മര്യാദ കാണിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.