കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്ന്‌ അമേരിക്ക

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: രാജ്യത്ത്‌ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്ക. അമേരിക്കൻ ഹോംലാൻഡ്‌ സെക്യൂരിറ്റി ഡിപാർട്‌മെൻ്റിൻ്റേതാണ് മുന്നറിയിപ്പ്. ‘അനധികൃത അന്യഗ്രഹജീവികൾക്കുള്ള സന്ദേശം’ എന്ന തലക്കെട്ടിലാണ് ഈ സന്ദേശം പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത്‌ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഉത്തരവില്‍ പറയുന്നത്. രാജ്യത്ത്‌ മുപ്പത്‌ ദിവസത്തിലധികം കഴിയുന്ന വിദേശികൾ സർക്കാർ സംവിധാനത്തിൽ രജിസ്‌റ്റർ ചെയ്യണമെന്നും ഇല്ലാത്ത പക്ഷം നിയമനടപടികൾ നേരിടേണ്ടിവരും.

കനത്ത പിഴയടക്കം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്‌. ഹോംലാൻഡ്‌ സെക്യൂരിറ്റി വകുപ്പ്‌ പിടികൂടിയാൽ ക്രിമിനലുകളായി കണക്കാക്കി അടിയന്തരമായി നാടുകടത്തും. നാടുവിടാനുള്ള അന്തിമ ഉത്തരവ്‌ കിട്ടിയശേഷവും തുടരുന്നവരിൽനിന്ന്‌ ദിവസത്തിന്‌ 998 ഡോളർ എന്ന കണക്കിൽ പിഴ ഈടാക്കും. സ്വയം നാടുകടത്താമെന്ന്‌ സമ്മതമറിയിച്ചശേഷം അത്‌ ലംഘിച്ചവർ 1000 മുതൽ 5000 ഡോളർ വരെ പിഴയടയ്ക്കേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. നാടുകടത്തപ്പെട്ടാല്‍ പിന്നീടൊരിക്കലും അമേരിക്കയിൽ പ്രവേശിക്കാന്‍ ക‍ഴിയില്ലെന്നും മുന്നറിയിപ്പില്‍ എടുത്തു പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...