‘100 കടക്കും , കോൺഗ്രസ് കരുത്തോടെ തിരിച്ചുവരും ‘ : പ്രവചനം യാഥാർത്ഥ്യമായെന്ന് കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണെന്നും പാർട്ടി വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ പോലും ഇത്തവണ വിള്ളലുകൾ വീണിട്ടുണ്ടെന്നും കോൺഗ്രസ് കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ പല ഇടതുപക്ഷ കേന്ദ്രങ്ങളിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സിപിഎമ്മിന്റെ ആളുകൾ തന്നെ കോൺഗ്രസിലേക്ക് വരികയാണെന്നും പിണറായി വിജയന്റെ സ്വാധീന മേഖലകളിൽ പോലും ഇടതുപക്ഷം പിന്നിലാണെന്നും സുധാകരൻ പറഞ്ഞു. തളിപ്പറമ്പ് ഉൾപ്പെടെയുള്ള എൽഡിഎഫ് കോട്ടകൾ ഇളകുകയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ അവിടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇത് ഞങ്ങൾ നേരത്തെ പ്രവചിച്ച മുന്നേറ്റമാണ്. ഞാൻ നിരവധി വർഷങ്ങളായി പറയുന്ന കാര്യങ്ങൾ 100% യാഥാർത്ഥ്യമാണെന്ന് തെളിയിക്കുന്ന റിസൾട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്,” എന്ന് സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് മികച്ച വിജയം നേടുമെന്ന തന്റെ പ്രവചനം ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...