ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

വയനാട് : ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരൻ. ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോൾ യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിക്കുന്നതിനായിരുന്നു ഐശ്വര്യ കേരള യാത്രയുടെ വേദി കെ സുധാകരൻ ഉപയോഗിച്ചത്. തലശ്ശേരിയിൽ നടന്ന സ്വീകരണ യോഗത്തിലായിരുന്നു രൂക്ഷമായ അധിക്ഷേപം. പ്രതിപക്ഷ നേതാവും യു ഡി എഫ് ഘടക കക്ഷി നേതാക്കളും ഉൾപ്പെട്ട വേദിയിൽ വച്ചായിരുന്നു സുധാകരന്റെ മുഖ്യമന്ത്രിക്ക് എതിരായി ആക്ഷേപം നടത്തിയത്. സുധാകരന്റെ പരാമർശത്തിന് എതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.

അതേസമയം കണ്ണൂർ ശ്രീകണ്ഠപുരത്തെ സ്വീകരണ യോഗത്തിലാണ് എ, ഐ ഗ്രൂപ്പുകാർ ഏറ്റു മുട്ടിയത്. മലയോര മേഖലയില തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ പഴിചാരിയായിരുന്നു കൂട്ട തല്ല്. കോവിഡ് പ്രോട്ടോക്കോളിന്റെ പരസ്യമായ ലംഘനമാണ് ചെന്നിത്തലയുടെ യാത്രയിൽ ഉടനീളം കണ്ടത്. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ തളിപ്പറമ്പിലെ ശ്രീകണ്ഠപുറത്തും കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പോലീസ് കേസ് എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...