കണ്ണൂര്‍: കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെന്ന് പി.സി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്നും. പി.സി ചാക്കോക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
കെ.സുധാകരന്‍ കോണ്‍ഗ്രസില്‍ അതൃപ്തനാണെന്നായിരുന്നു പി.സി ചാക്കോയുടെ പ്രസ്താവന. കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി സുധാകരന്‍ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി.