ജെയ്ക്ക് സി തോമസിന്റെ കുടുംബത്തിന്റെ വോട്ടുപോലും യു.ഡി.എഫിന് കിട്ടിയെന്ന് കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ കുടുംബ വോട്ടുപോലും യു.ഡി.എഫിന് കിട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ‘ജെയ്ക്കിന്റെ പഞ്ചായാത്തിലും ബൂത്തിലും അദ്ദേഹത്തിന് ഭൂരിപക്ഷം കിട്ടണം. കിട്ടിയതില്ല. സാധാരണ കിട്ടുന്ന വോട്ടുപോലും ജെയ്ക്കിന് ലഭിച്ചില്ല. കുടുംബ വോട്ട് പോലും ഞങ്ങൾക്ക് കിട്ടി’ എന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ‘പുതുപ്പള്ളിയിലെ വിജയം ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിനോടുള്ള പ്രതികാരമാണ് ഈ വിജയം. ഭരിച്ച് ഭരിച്ച് കൊച്ചു കേരളം തകർന്ന് തരിപ്പമാക്കി. പിണറായി വിജയന്റെ ധിക്കാരത്തിനും കൊള്ളക്കും കുടുംബാധിപത്യത്തിനും എതിരെയുള്ള അടിയാണ് ഇത്. പുതുപ്പള്ളിക്കാർ കാണിച്ച സ്‌നേഹത്തിന് അവരെ അഭിനന്ദിക്കുന്നു.

ഉമ്മൻചാണ്ടിയെന്ന മനുഷ്യൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ സ്വാധീനം കേരള രാഷ്ട്രീയത്തിലുണ്ടാകും. അതുകൊണ്ട് പുതുപ്പള്ളിയിലെ വിജയത്തിന് സഹതാപതരംഗം മാത്രമല്ല നിർണായകമായത്’ എന്ന് സുധാകരന്‍ പറഞ്ഞു. ബി.ജെ.പി വോട്ട് കിട്ടിയിട്ടുണ്ട്. അത് തന്നതല്ല, ഞങ്ങൾ പിടിച്ചുവാങ്ങിയതാണെന്നും ബി.ജെ.പിയുടെ വോട്ട് കിട്ടിയെന്ന എം.വി.ഗോവിന്ദൻ്റെ പ്രസ്താവനക്ക് മറുപടിയായി സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ വോട്ട് എവിടെപ്പോയി. ഇടതുപക്ഷത്തിന്റെ പാർട്ടി വോട്ടുപോലും നമുക്ക് ലഭിച്ചു. ഇല്ലെങ്കിൽ ചാണ്ടി ഉമ്മന് ഇത്രയും വോട്ട് കിട്ടില്ല. ഈ വിജയം യു.ഡി.എഫിന് വന്ന കരുത്ത് മാത്രമല്ല, ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണ്’ എന്ന് സുധാകരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...