Wednesday, July 3, 2024 9:02 am

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ബി ജെ പിയും സി പി എമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു : കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയ സംഭവത്തിലുള്ള വിവാദം തുടരുന്നതിനിടെ സി പി എമ്മിനെയും ബി ജെ പിയെയും വിമര്‍ശിച്ച്‌ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ബി ജെ പിയും സി പി എമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ഇത് നിര്‍ത്തണമെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തിനായി കേരളം ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ ജടായുപാറ മാത്രമാണുണ്ടായിരുന്നത് എന്നാണറിയുന്നത്. നിര്‍മാണത്തിലെ അപാകതകളുടെ പേരില്‍ അതിനു അനുമതി നിഷേധിക്കപ്പെട്ടു.

അതേ ദൃശ്യത്തില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താതെ ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുവിനെയും കൂടെ ഉള്‍പ്പെടുത്തി വീണ്ടും അയച്ചെങ്കിലും തിരസ്‌ക്കരിക്കുകയായിരുന്നു. ദൃശ്യം ഒഴിവാക്കപ്പെട്ടതിന്റെ അപമാനം ശ്രീനാരായണ ഗുരുവിന് കൂടി ലഭിക്കാന്‍ കാരണമായ സി പി എം നടപടി പ്രതിഷേധാര്‍ഹമാണ്. ഇതോടൊപ്പം ഗുരുദേവന്റെയും ഗുരുദേവ ദര്‍ശനങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ദൃശ്യത്തിന് അനുമതി നിഷേധിച്ച ബി ജെ പി ഭരണകൂടത്തിന്റെ നടപടിയും അപലപനീയമാണ്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മേഖലകളിലെ മുന്നേറ്റത്തിന് ഗുരുദേവനുള്‍പ്പെടെയുള്ള സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ പങ്ക് വെളിച്ചത്തിലേക്കെത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആധുനിക കേരളത്തിന്റെ സൃഷ്ടാവ് നമ്പൂതിരിപ്പാടാണെന്ന കള്ളം പ്രചരിപ്പിക്കുന്നവരെ ഗുരുദേവനും അയ്യങ്കാളിയും എന്നും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹത്രാസ് അപകടം ; അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി

0
ലക്നൗ: ഹത്രാസ് അപകടത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. തിക്കിലും...

സംസ്ഥാന പോലീസ് മേധാവിയുടെ കാലാവധി നീട്ടിയത് മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുള്ളപ്പോൾ

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ഖ് ദർവേശ് സാഹിബിന് സർക്കാർ...

പൂ​നെ-​സോ​ലാ​പൂ​ർ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം ; അ​ഞ്ച് പേ​ർ മ​രി​ച്ചു

0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ-​സോ​ലാ​പൂ​ർ ഹൈ​വേ​യി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ഞ്ച് പേ​ർ മ​രി​ച്ചു....

എകെജി സെന്റർ ആക്രമണക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

0
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മുൻ...