Sunday, April 20, 2025 10:07 am

തിരക്കിട്ട്​ നേതൃമാറ്റം വേണമെന്ന്​ തനിക്ക്​ അഭിപ്രായമില്ല : കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വി സംബന്ധിച്ച്‌​ നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന്​ കെ. സുധാകരന്‍. തിരക്കിട്ട്​ നേതൃമാറ്റം വേണമെന്ന്​ തനിക്ക്​ അഭിപ്രായമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

വളരെ ആലോചിച്ച്‌​ ബുദ്ധിപൂര്‍വം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം പരാജയം ചര്‍ച്ച ചെയ്യാന്‍ ചേരുന്നുണ്ടെന്നും അടിയന്തര സാഹചര്യമൊന്നും മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്​ തോല്‍വിയെ തുടര്‍ന്നുള്ള പാര്‍ട്ടി നടപടികളെ കുറിച്ച്‌​ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കൂടുതല്‍ വിശദമായി സംസാരിക്കാന്‍ സുധാകരന്‍ തയ്യാറായില്ല.

പരസ്യമായി രൂക്ഷ പ്രതികരണങ്ങള്‍ നടത്തുന്നയാളാണ്​ കെ. സുധാകരന്‍. എന്നാല്‍ പതിവിന്​ വിപരീതമായി കൂടുതല്‍ പ്രതികരണത്തിന്​ അദ്ദേഹം തയ്യാറായില്ല. കെ.പി.സി.സി പ്രസിഡന്റ്  പദവിയിലേക്ക്​ സാധ്യതയുള്ള നേതാവെന്ന നിലയില്‍ വളരെ സൂക്ഷ്​മതയോടെയായിരുന്നു സുധാകരന്റെ  പ്രതികരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈസ്റ്റർ ദിനത്തിൽ പള്ളികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ : ഈസ്റ്റർ ദിനത്തിൽ പള്ളികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി....

കാസർ​ഗോഡ് ലഹരിക്കടിമപ്പെട്ട യുവാക്കൾ പോലീസുകാരനുൾപ്പെടെ 2 പേരെ വെട്ടിപരിക്കേൽപ്പിച്ചു

0
കാസർ​ഗോഡ് : കാഞ്ഞിരത്തുങ്കൽ കുറത്തിക്കുണ്ടിൽ ലഹരിക്കടിമപ്പെട്ട യുവാക്കൾ നടത്തിയ ആക്രമണത്തിൽ പോലീസ്...

പെരുമ്പാമ്പ് ഭീതിയില്‍ പള്ളിക്കലാർ

0
അടൂർ : പെരുമ്പാമ്പ് ഭീതിയില്‍ പള്ളിക്കലാർ. അടുത്ത സമയത്താണ് ...

ജോലികഴിഞ്ഞ് മടങ്ങവേ ട്രാൻസ്‌ജെൻഡറിന്‌ മർദനമേറ്റു ; കേസെടുത്ത് പോലീസ്

0
എറണാകുളം : ജോലികഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ അരൂക്കുറ്റി സ്വദേശിയായ ട്രാൻസ്‌ജെൻഡറിന്‌...