കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ഥാടത്തിന് അനുമതി നല്‍കണo : കെ സുധാകരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ഥാടത്തിന് അനുമതി നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി പാര്‍ലമെന്റില്‍. റൂള്‍ 377 പ്രകാരമാണ് അദ്ദേഹം ഇക്കാര്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതിയുള്ളത്. കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവണയും പുന:സ്ഥാപിച്ചില്ല.

80 ശതമാനം ഹജ്ജ് തീര്‍ഥാടകരും ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്ജിന് അനുമതിയില്ല. ഇതേതുടര്‍ന്ന് മലബാറില്‍ നിന്നും, കുടക്, ലക്ഷ്വദീപ്, പുതുശേരി, തമിഴ്നാട്, ആന്‍ഡമാന്‍ നികോബാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ ദീര്‍ഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താന്‍ എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ 95,000 ചതുരശ്ര അടി ടെര്‍മിനലുള്ള കണ്ണൂര്‍ വിമാനത്താവളത്തിലുള്ള 3050 മീറ്റര്‍ റണ്‍വെ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമാണ്. തീര്‍ഥാടകരുടെ സൗകര്യം പ്രമാണിച്ച്‌ കണ്ണൂര്‍ വിമാനത്താളത്തില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...