ആദരവ് അര്‍ഹിക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍ : കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആദരവ് അര്‍ഹിക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍ എന്ന്  കെ സുധാകരന്‍ . തനിക്കെതിരായ പരാമര്‍ശം ഷാനിമോള്‍ ഉസ്‌മാന്‍ തെറ്റ് മനസിലാക്കി തിരുത്തിയത് വളരെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു . പ്രതിപക്ഷ നേതാവും അദ്ദേഹം പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് താന്‍ സംതൃപ്‌നാണെന്നും എന്നാല്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ബുദ്ധിജീവികള്‍ ആ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്‌തുവെന്ന് നോക്കണമെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയുടെ അച്ഛനെടുത്ത തൊഴിലില്‍ എന്താണ് അപമാനമെന്ന ചോദ്യം സുധാകരന്‍ വീണ്ടും ആവര്‍ത്തിച്ചു. കുലത്തൊഴിലിനെപ്പറ്റി താന്‍ പറഞ്ഞിട്ടില്ല. ഏത് തൊഴിലും അഭിമാനമാണ്. ഒരു ജോലിക്ക് ജോലിയുടേതായ മാന്യത എന്നും നല്‍കുന്നുണ്ട്. പിണറായി സ്വയം കണ്ണാടിയില്‍ പോയി നോക്കണം. പിണറായി പറഞ്ഞ വാക്കുകളൊക്കെ നമ്മുടെ മുന്നില്‍ ഇന്നും കിടപ്പുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രീയത്തില്‍ മാത്രമാണ് പിണറായി എതിരാളി. അതല്ലാതെ ശത്രുത മനോഭാവത്തോടെ പിണറായിയെ ഒരിക്കലും കണ്ടിട്ടില്ല. പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് പറയുന്നവരെ തിരുത്തിയവനാണ് താന്‍. അദ്ദേഹത്തിന്റെ സ്വഭാവത്തെപ്പറ്റി ആക്ഷേപങ്ങള്‍ വന്നപ്പോഴും സ്വന്തം പാര്‍ട്ടിക്കാരെ തിരുത്തിയിട്ടുണ്ട്. മുല്ലപ്പളളിയുടെ പിതാവിനെ അട്ടംപരതി ഗോപാലാനെന്നാണ് പിണറായി വിളിച്ചത്. ആരാണ് ഗോപാലനെന്ന് പിണറായിക്ക് അറിയാമോ. അദ്ദേഹം നാടിന് സ്വാതന്ത്ര്യം നേടാന്‍ വേണ്ടി നടന്നപ്പോള്‍ പിണറായിയുടെ അച്ഛന്‍ തേരാ പാരാ നടക്കുകയായിരുന്നുവെന്നും സുധാകരന്‍ പരിഹസിച്ചു.

കടക്ക് പുറത്തെന്ന് പറയുന്ന പിണറായിയുടെ സാമൂഹ്യ ബോധം ഏത് സംസ്‌ക്കാരത്തിന്‍റെ ഭാഗമാണെന്ന് പറയണം. പിണറായിയെ പുകഴ്‌ത്തി പറയുക എന്നതല്ല തന്‍റെ രാഷ്ട്രീയം. പാര്‍ട്ടിക്ക് തന്നോട് തിരുത്തണമെന്ന് പറയാം. എന്നാല്‍ പരസ്യമായി സഹപ്രവര്‍ത്തകനെ ആക്ഷേപിക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...