തിരുവനന്തപുരം : വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദൻ. മുണ്ടകൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രം പലിശരഹിത വായ്പയാണ് നൽകിയിരിക്കുന്നത്. 50 വർഷത്തിനുശേഷം തിരിച്ചടയ്ക്കുന്ന വേവലാതി ഇപ്പോൾ പിണറായി വിജയന് വേണ്ട. നൽകിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. സമയമാണ് വേണ്ടതെങ്കിൽ അത് ചർച്ച ചെയ്യാം. കേന്ദ്രത്തിനു മുന്നിൽ അത്തരം ആവശ്യം സർക്കാരിന് ഉന്നയിക്കാം. സർക്കാരും എംപിമാരും അതിനുള്ള സമ്മർദ്ദം നടത്തണം. നിലവിൽ നൽകിയ തുക ഗ്രാന്റിന് തുല്യമാണ്. സംസ്ഥാനത്ത് റാഗിങ്ങിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകരാണ്. ഭീകരവാദ സംഘടനയെക്കാൾ വലിയ ക്രൂരതയാണ് എസ്.എഫ്.ഐ കാണിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1