കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ചില ഉപജാപക സംഘത്തിന്റെ പിടിയിലായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കെല്‍ട്രോണിനെ സര്‍ക്കാര്‍ മാമാ കമ്പനിയാക്കി മാറ്റി. സിഎജി അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് നല്‍കിയ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ആഭ്യന്തര സെക്രട്ടറിക്ക് സര്‍ക്കാരിനെ രക്ഷിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ റിപ്പോര്‍ട്ട്. ശരിയായ അന്വേഷണം നടന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാണ് . മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ബണ്‍ പതിപ്പാണ്. അഴിമതിയില്‍ രണ്ട് പേര്‍ക്കും ഒരേ മുഖമാണ് ഉള്ളത് . ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പഴയത് തന്നെയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം . കഴിഞ്ഞ ദിവസം സി പി എം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയത് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതില്‍ തങ്ങള്‍ എതിരാണെന്നാണ്. ആ നിലപാട് തന്നെയാണോ സര്‍ക്കാരിനും ഉള്ളത്. ഇക്കാര്യം ജനങ്ങളോട് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.