കെല്‍ട്രോണിനെ സര്‍ക്കാര്‍ മാമാ കമ്പനിയാക്കി മാറ്റി : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ  ഓഫീസ് ചില ഉപജാപക സംഘത്തിന്റെ പിടിയിലായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കെല്‍ട്രോണിനെ സര്‍ക്കാര്‍ മാമാ കമ്പനിയാക്കി മാറ്റി. സിഎജി അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് നല്‍കിയ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ആഭ്യന്തര സെക്രട്ടറിക്ക്‌ സര്‍ക്കാരിനെ രക്ഷിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ റിപ്പോര്‍ട്ട്‌.  ശരിയായ അന്വേഷണം നടന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാണ് . മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ബണ്‍ പതിപ്പാണ്. അഴിമതിയില്‍ രണ്ട് പേര്‍ക്കും ഒരേ മുഖമാണ് ഉള്ളത് . ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പഴയത് തന്നെയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം . കഴിഞ്ഞ ദിവസം സി പി എം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയത് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതില്‍ തങ്ങള്‍ എതിരാണെന്നാണ്. ആ നിലപാട് തന്നെയാണോ സര്‍ക്കാരിനും ഉള്ളത്. ഇക്കാര്യം ജനങ്ങളോട് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...