തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫലപ്രഖ്യാപനം വരുന്നതോടെ ബിജെപി നിര്‍ണായക ശക്തിയാകും. 35 സീറ്റുലഭിച്ചാല്‍ ബിജെപി സംസ്ഥാനം ഭരിക്കുമെന്ന പ്രഖ്യാപനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.
രണ്ടുമുന്നണികള്‍ക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പിച്ചു പറയുകയാണ് കെ. സുരേന്ദ്രന്‍. 35 സീറ്റു ലഭിച്ചാല്‍ കേരളം എന്‍ഡിഎ ഭരിക്കും എന്ന നിലപാടില്‍ മാറ്റമില്ല. താന്‍ മല്‍സരിച്ച കോന്നിയിലും മഞ്ചേശ്വത്തും വിജയപ്രതീക്ഷയാണുള്ളത്. നേമത്ത് ബിജെപിയുടെ വിജയം ഉറപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.