തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വേഗത ഉള്ള ട്രെയിന്‍ വേണമെന്ന് ബിജെപി നേരത്തെ നിലപാട് എടുത്തു. ശ്രീധരന്റെ ബദല്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സിപിഎം സെമിനാര്‍ ചീറ്റിപ്പോയെന്നും കെ സുരേന്ദ്രന്‍. സംവാദം എന്ന പേരില്‍ നടത്തിയത് പാര്‍ട്ടി സമ്മേളനമാണ്. സ്ത്രീ ശബ്ദം കേട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സില്‍വര്‍ലൈനില്‍ ഇ. ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശത്തോടുള്ള സമീപനം മാറ്റി ബിജെപി. സംസ്ഥാന സര്‍ക്കാര്‍ ആദ്യം തീരുമാനമെടുത്ത ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്ത് നിലപാടെടുക്കുമെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. ബദല്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ഒറ്റയടിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച സുരേന്ദ്രന്റെ നടപടി വിവാദമായതിനെ തുടര്‍ന്നാണ് പിന്മാറ്റം. ഇ ശ്രീധരന്‍ കെവി തോമസ് വഴി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയുളള ബിജെപിയുടെ പരസ്യപിന്തുണ വലിയ ചര്‍ച്ചയായിരുന്നു. പൊന്നാനിയിലെ ശ്രീധരന്റെ വീട്ടിലെത്തിയായിരുന്നു സുരേന്ദ്രന്‍െ പിന്തുണ പ്രഖ്യാപിക്കല്‍.