വാമനമൂര്‍ത്തിയെ ചതിയനെന്ന് വിളിച്ച്‌ ആക്ഷേപിച്ചു ; തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണo : കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാമനമൂര്‍ത്തിയെ ചതിയനെന്ന് വിളിച്ച്‌ തോമസ് ഐസക് ആക്ഷേപിച്ചെന്നും മന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനേകായിരം വിഷ്ണുഭക്തന്മാരുടെ വോട്ട് കൊണ്ടാണ് തോമസ് ഐസക് ജയിച്ച്‌ മന്ത്രിയാകുന്നതെന്ന് തോമസ് ഐസക് ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഓണാശംസകള്‍ നേര്‍ന്ന് തോമസ് ഐസക് കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റിനെയാണ് സുരേന്ദ്രന്‍ വിമര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്‌

ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന് പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച്‌ അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കളമിടുന്നത്. വാമനന്‍ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍മ്മിക്കണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....