പത്തനംതിട്ട : കേന്ദ്രസർക്കാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പദപ്രയോഗങ്ങൾ അദ്ദേഹത്തിന്‍റെ പദവിക്ക് ചേർന്നതല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് കേരളമാണ്, ഞങ്ങൾ നേരിടും, ആ പരിപ്പ് ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങൾ പദവിക്ക് ചേർന്നതല്ല. സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ എന്തിനാണ് ഭയപ്പെടുന്നതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിയുടെ പരിപ്പ് ഇവിടെ ചെലവാകില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അർഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലും തൃപുരയിലും ചെലവായിട്ടുണ്ടെന്നും സി.പി.എം ഭരിച്ചയിടങ്ങളിലെല്ലാം ബി.ജെ.പി വരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇ.ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.