പാലാരിവട്ടം മേൽപ്പാലം ഇന്ന് സര്‍ക്കാരിന് കൈമാറും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊളിച്ചുപണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് വൈകുന്നേരം സർക്കാരിന് കൈമാറും. ഭാരപരിശോധനകൾ പൂർത്തിയായ പാലത്തിൽ അവസാന മിനുക്ക് പണികൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ഭാരപരിശോധന റിപ്പോർട്ട് ആർ.ബി.ഡി.സി.കെക്കും സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും. റിപ്പോർട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആർ.ബി.ഡി.സി.കെയും നൽകുന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകുക. ഈ മാസം 10ന് മുമ്പ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തേക്കും.

മേല്‍പ്പാലത്തിന്‍റെ അവസാനഘട്ട പരിശോധനകള്‍ക്ക് വേണ്ടി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഇന്നലെ പാലാരിവട്ടം പാലം സന്ദര്‍ശിച്ചിരുന്നു. പാലാരിവട്ടം പാലം ഒരു സന്ദേശമാണെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയാണ് ദൌത്യം ഏറ്റെടുത്തത്. പഴയ പാലത്തിന്‍റെ കേടുപാടുകള്‍ എവിടെയൊക്കെ എന്ന് കൃത്യമായി അറിഞ്ഞത് പൊളിച്ചുപണിയല്‍ എളുപ്പത്തിലാക്കി. പണി വേഗത്തില്‍ തീര്‍ക്കാനായതില്‍ ഇ.ശ്രീധരന്‍ ഊരാളുങ്കലിന് നന്ദി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...