Monday, June 17, 2024 2:38 am

ഗവേഷണോന്മുഖതയും തൊഴിലവസരങ്ങളും നാല് വർഷ ബിരുദത്തിന്റെ പ്രത്യേകത : മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകിയാണ് നാല് വർഷ ബിരുദ കോഴ്‌സുകൾ നടപ്പിലാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരള പത്ര പ്രവർത്തക യൂണിയൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച നാല് വർഷ ബിരുദ കോഴ്‌സുകളെക്കുറിച്ചുള്ള ഏകദിന ശിൽപ്പശാല തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹ സൃഷ്ടിയിൽ മുന്നിൽ നിന്ന് നയിക്കാൻ കഴിയുന്ന മേഖലയെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസത്തിന് ഒന്നാമത്തെ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. 6000 കോടി രൂപയാണ് ഈ മേഖലയിൽ ചെലവഴിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സവിശേഷമായ അറിവുകളെ പ്രയോജനപ്പെടുത്തി കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണം. നവ വൈജ്ഞാനിക സമൂഹം എന്ന ആശയത്തിന്റെ ഭാഗമാണിത്. ഒരു നോളജ് സൊസൈറ്റി എന്നുള്ള നിലയിൽ ഒരു ജനപക്ഷ വൈജ്ഞാനിക സമൂഹമാണ് നമ്മുടെ ലക്ഷ്യം.

അറിവ് മൂലധനമാക്കി പ്രവർത്തിക്കുന്ന സമൂഹമാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന മേഖലകളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഉതകുന്ന വിധത്തിലുള്ള നൂതനാശയങ്ങൾ മുന്നോട്ടുവയ്ക്കാൻ നമ്മുടെ കലാലയങ്ങളെ പ്രാപ്തമാക്കണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ദേശീയതലത്തിലുള്ള അക്കാദമിക ഗുണനിലവാര പരിശോധന ഫലങ്ങൾ പരിശോധിച്ചാൽ ഇത് നമുക്ക് കാണാൻ സാധിക്കും എ പ്ലസും ഡബിൾ പ്ലസുമടക്കമുള്ള ഗ്രേഡുകൾ നേടിയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൈത്രയാത്ര തുടരുന്നത്.

കേരള സർവകലാശാലയും മഹാത്മഗാന്ധി സർവകലാശാലയും ദേശീയ നിലവാര സൂചികയിൽ വളരെ മുന്നിലാണ്. ഗുണനിലവാര പരിശോധനയിൽ ക്രെഡൻഷ്യൽ വർധിപ്പിച്ചു കൊണ്ടാണ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ടു പോകുന്നത്. ഇത് ജനങ്ങളിലേക്കെത്തിക്കാനുള്ള അഭ്യർത്ഥനയാണ് മാധ്യമ പ്രവർത്തകരോടുള്ളതെന്നും മന്ത്രി പറഞ്ഞു. നിലവിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്നു. അന്തർദേശീയ തലത്തിലുള്ള സ്റ്റാൻഡേഡൈസേഷന്റെ ഭാഗമായി ഗുണനിലവാരം വർധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളിലേക്ക് സംസ്ഥാനം കടക്കുകയാണ്. ഇത് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് വർഷ ബിരുദ കോഴ്‌സുകൾ അവതരിപ്പിക്കുന്നത്. 21-ാം നൂറ്റാണ്ടിലെ ഉത്തരാധുനിക ലോകം ഉയർത്തുന്ന എല്ലാ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാൻ കഴിയുന്ന വിധത്തിൽ വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരുന്ന വിദ്യാഭ്യാസ സാഹചര്യങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

സർക്കാർ അധികാരത്തിൽ വന്ന ഉടൻ അക്കാദമിക വിദഗ്ധർ നേതൃത്വം നൽകുന്ന മൂന്ന് കമ്മീഷനുകൾ ഇതിനായി നിയോഗിക്കുകയും ശുപാർശകൾ പരിശോധിച്ച് പ്രാവർത്തികമാക്കുകയും ചെയ്തു. പ്രൊഫ ശ്യാം ബി മേനോൻ കമ്മീഷൻ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് നൽകിയ മൂർത്തമായ നിർദ്ദേശങ്ങളാണ് നാല് വർഷ ബിരുദ കോഴ്‌സിന്റെ അടിസ്ഥാനം. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മികച്ച കാഴ്ചപ്പാടുള്ളവരായിരുന്നു കമ്മീഷനംഗങ്ങൾ. തൊഴിലവസരങ്ങളിലേക്കും ദേശീയവും അന്തർദേശീയവുമായ സാധ്യതകളിലേക്കും ആത്മവിശ്വാസത്തോടെ കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് നാല് വർഷ കോഴ്‌സിലൂടെ ചെയ്യുന്നത്. ഗവേഷണാത്മകമായിട്ടുള്ള പ്രവർത്തനങ്ങളിലേക്ക് തൽപരരായ വിദ്യാർഥികൾക്ക് കടന്നു ചെല്ലാനുള്ള സാധ്യതയും കോഴ്‌സ് കാലയളവിൽ ലഭ്യമാകും.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കരിക്കുലം ഫ്രെയിം വർക്കിന് രൂപം നൽകി. ഓരോ സർവകലാശാലക്കും ജൈവിക സ്വഭാവം നിലനിർത്തി അവരവരുടെ സവിശേഷതകൾക്കനുസരിച്ച് ആ കരിക്കുലത്തിന്റെ ചുവടുപിടിച്ച് ഓരോ വിഷയത്തിനും സിലബസുകൾ തയ്യാറാക്കാൻ കഴിയും. യുക്തിബോധം ശാസ്ത്രീയ ചിന്ത തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വിഷയങ്ങൾ സമഗ്രമായ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് കോഴ്‌സ് ഡിസൈൻ ചെയ്യുന്നത്. 177 ക്രെഡിറ്റുകൾ പൂർത്തീകരിച്ചാൽ ഓണേഴ്‌സ് ബിരുദം വിദ്യാർഥികൾക്ക് ലഭിക്കും. 133 ക്രെഡിറ്റുകൾ മൂന്നുവർഷംകൊണ്ട് പൂർത്തിയാകുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കും. ഓണേഴ്‌സ് ബിരുദം ലഭിക്കുന്നവർക്ക് നാലാം വർഷം കൂടുതൽ ആഴത്തിലുള്ള ഗവേഷണവും ഇന്റേൺഷിപ്പടക്കമുള്ള പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് ലഭിക്കും. അധ്യാപക കേന്ദ്രീകൃത സംവിധാനത്തിനപ്പുറം വിഷയങ്ങളുടെ തെരഞ്ഞെടുക്കലിലും പഠനരീതിയിലും വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.

കെ യു ഡബ്യു ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ യു ഡബ്യു ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി അനുപമ ജി നായർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് ആമുഖ അവതരണം നടത്തി. ഹയർ എഡ്യുക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ അംഗങ്ങളായ ഡോ. കെ സുധീന്ദ്രൻ, ഡോ. ഷെഫീഖ് വടക്കൻ എന്നിവർ വിഷയാവതരണം നടത്തി. കെ യു ഡബ്യു ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ട്രഷറർ ജി. പ്രമോദ് നന്ദി അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...