Wednesday, January 15, 2025 4:05 pm

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലന സമയത്തെതാണ് ദൃശ്യം. പാറന്നൂര്‍ നന്ദന്‍ എന്ന ആനയാണ് ഞെട്ടി ഉണര്‍ന്ന് ചിന്നം വിളിച്ചത് ദൃശ്യങ്ങളിലുള്ളത്. തൃശൂരും പാലക്കാടുമാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനമുണ്ടായത്. തൃശൂരിലെ വടക്കന്‍ മേഖലകളിലാണ് നേരിയ ഭൂചനം അനുഭവപ്പെട്ടത്. കുന്നംകുളം, ചൂണ്ടല്‍ വരവൂര്‍, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടയത്. ഇന്നലെയും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലര്‍ച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശൂര്‍ നഗരത്തിലും അത്താണിയിലും ഭൂമികുലുങ്ങി.

പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. ആനക്കര, കപ്പൂര്‍, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഓങ്ങല്ലൂര്‍ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഏതാനും സെക്കന്റുകള്‍ മാത്രമാണ് ഭൂചലനമുണ്ടായതത്. വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായി. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഇന്നലെ രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടത്. വീടുകളില്‍ അടുക്കളയില്‍ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ ചലിച്ച് താഴെ വീണു. വിവിധ ഇടങ്ങളില്‍ പരിഭ്രാന്തരായ ആളുകള്‍ വീടിനു പുറത്തേക്ക് ഓടിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് ; ഓറഞ്ച് അലേർട്ട്

0
ഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത...

പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി

0
പത്തനംതിട്ട : നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന്...

കാട്ടാക്കട അശോകൻ വധക്കേസ് ; 1 മുതൽ 5 വരെ പ്രതികൾക്ക് ഇരട്ട...

0
തിരുവനന്തപുരം: കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച്...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ് ; പൂജ ഖേദ്കറുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പു നടത്തി ഒബിസി, ഭിന്നശേഷി സംവരണ...