ആലപ്പുഴ: കെഎസ്എഫ്ഇ ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപിയും. എന്തു വട്ടാണെന്ന ധമനന്ത്രിയുടെ ചോദ്യം മുഖ്യമന്ത്രിയോടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കെഎസ്എഫ്ഇ ചിട്ടി തട്ടിപ്പിലെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടാന്‍ തയ്യാറാകണം. പ്രവാസി ചിട്ടിയിലും അഴിമതിയുണ്ട്. സര്‍ക്കാര്‍ അറിഞ്ഞുള്ള അഴിമതിയാണ് നടന്നതെന്ന് ധനമന്ത്രിയുടെ വെപ്രാളത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കെഎസ്എഫ്ഇ ക്രമക്കേട് ; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപിയും
RECENT NEWS
Advertisment