Friday, July 4, 2025 12:56 pm

മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണം : കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗം ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണത്തിന് ഔപചാരികമായി ആവശ്യപ്പെടാത്തതിന് കാരണമെന്താണ്. സോളാര്‍ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ അന്വേഷിക്കണം. കളങ്കിത വ്യക്തിത്വങ്ങളോട് അടുപ്പമണ്ടെന്ന് സമ്മതിച്ച സ്പീക്കറും പുറത്തു പോവണം. ജനാധിപത്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നവര്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരക്കാരുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ശിവശങ്കരന്റെ കാര്യത്തിലുള്ള ധാർമ്മികത ശ്രീരാമകൃഷ്ണന് ബാധകമല്ലാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.

ശിവശങ്കരനെ മാറ്റിയെങ്കിലും അദ്ദേഹത്തിനെതിരെ ഒരന്വേഷണവും നടക്കുന്നില്ല. അന്വേഷണത്തിന്റെ  കുന്തമുന മുഖ്യമന്ത്രിയിലേക്കായതുകൊണ്ടാണ് സർക്കാർ അന്വേഷണത്തിന് മടിക്കുന്നത്. കസ്റ്റംസിന് സംസ്ഥാന പോലീസ് വിഭാഗം ഒരു സഹായവും നൽകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നയെ ഇതുവരെ കണ്ടെത്താത്തത് പോലീസിന്റെ  വീഴ്ചയാണ്. സുപ്രധാനമായ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട ഒരു സഹായവും സംസ്ഥാന സർക്കാർ ചെയ്ത് കൊടുത്തിട്ടില്ല. സോളാർ കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ എവിടെ പോയെന്ന് ചോദിച്ച് തെരുവിലിറങ്ങിയവരാണ് ഇപ്പോൾ ഭരണത്തിലുള്ളത്. ക്ലിഫ് ഹൗസിലെയും ഓഫീസിലെയും സി.സി.ടി.വി ദൃശ്യങ്ങൾ സുരക്ഷിതമാണോയെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വപ്നയുമായുള്ള ബന്ധം എന്തുകൊണ്ട് മുഖ്യമന്ത്രി നിഷേധിക്കുന്നില്ല. സർക്കാർ വാഹനങ്ങളും വിസിറ്റിംഗ് കാർഡുകളും ഉപയോഗിച്ചാണ് വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് നടന്നതെന്നതിന് തെളിവുകൾ ഉണ്ട്. സർക്കാരിന്റെ  ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പ് എങ്ങിനെ സ്വപ്ന സുരേഷിന് കിട്ടിയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം. സി.പി.എം നേതാക്കളും അറബ് നാട്ടിലെ വ്യവസായികളും തമ്മിലുള്ള ബന്ധത്തിന്റെ  ഇടനിലക്കാരിയാണ് സ്വപ്ന സുരേഷെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ഉൾപ്പെടെ ആരോപണ വിധേയനാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് സംസ്ഥാന ഐ.ടി വകുപ്പിൽ നിന്ന് ലഭിച്ച സഹായങ്ങൾ ശിവശങ്കറിനറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടെ അന്വേഷണ പരിധിയിൽ കൊണ്ടുവന്നാൽ മാത്രമേ സത്യം പുറത്തുവരുകയുള്ളൂ. കേന്ദ്ര അന്വേഷണത്തിൽ പരൽ മീനുകളും വമ്പൻ സ്രാവുകളും കുടുങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങി

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ...

പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം

0
പാലക്കാട് : പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി...

സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർ...

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...