Friday, July 4, 2025 1:09 pm

തെരഞ്ഞെടുപ്പ്​ കൈക്കൂലി കേസ് ; കെ.സുരേന്ദ്രനെ കുരുക്കുവാന്‍ ഉറച്ച് സി.പി.എം

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​കോ​ട് ​: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ കൈ​ക്കൂ​ലി കേ​സി​ല്‍ പ്ര​തി​യാ​യ ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സിഡ​ന്റ് ​ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ പ​ട്ടി​ക​ജാ​തി​-​വ​ര്‍​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന്​ നി​യ​മോ​പ​ദേ​ശം തേ​ടി കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ സം​ഘം. ഈ ​നി​യ​മ​പ്ര​കാ​രം​കൂ​ടി സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ​രാ​തി​ക്കാ​ര​നും മ​ഞ്ചേ​ശ്വ​ര​ത്ത്​ എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന വി.​വി. ര​മേ​ശ​ന്‍ ര​ണ്ടാ​മ​തൊ​രു പ​രാ​തി​കൂ​ടി ന​ല്‍​കി​യി​രു​ന്നു.

ബി.​എ​സ്.​പി സ്​​ഥാ​നാ​ര്‍​ഥി കെ.​സു​ന്ദ​ര​യെ ര​ണ്ട​ര ല​ക്ഷം​രൂ​പ ന​ല്‍​കി പ​ത്രി​ക പി​ന്‍​വ​ലി​പ്പി​ച്ചു​വെ​ന്നു​മാ​ത്ര​മാ​ണ്​ നി​ല​വി​ല്‍ കേ​സ്. കെ. ​സു​ന്ദ​ര പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ്​​ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ കേസി​ന്റെ​യും വ​കു​പ്പി​ന്റെയും കോ​ട​തി​യു​ടെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ന്റെ​യും ത​ല​ങ്ങ​ള്‍ ആ​കെ മാ​റ്റേ​ണ്ടി​വ​രും. ഒ​രു വ​ര്‍​ഷ​ത്തെ ത​ട​വ്​ മാ​ത്രം നി​ര്‍​ദേ​ശി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ത്തി​ല്‍​നി​ന്നും അ​ഞ്ചു​വ​ര്‍​ഷ​ത്തെ ത​ട​വി​നു​ള്ള കു​റ്റ​കൃ​ത്യ​മാ​യി കേ​സ്​ മാ​റും. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ലി​നോ​ട്​ ഉ​പ​ദേ​ശം​തേ​ടാ​ന്‍ ക്രൈം ​ബ്രാ​ഞ്ച്​ ത​ല​പ്പ​ത്തു​നി​ന്ന്​ നി​ര്‍​ദേ​ശം ല​ഭി​ച്ച​ത്. വ​കു​പ്പു​ക​ള്‍ ചേ​ര്‍​ക്കു​ന്ന​ത്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ സ്വ​യം തീ​രു​മാ​നി​ക്കാ​വു​ന്ന വി​ഷ​യ​മാ​യി​രി​ക്കെ ഇ​തി​ന്​ നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​ല്‍ സി.​പി.​എ​മ്മി​ല്‍ അ​തൃ​പ്​​തി ശ​ക്​​ത​മാ​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​സം​ഘം കെ. ​സു​രേ​ന്ദ്ര​നോ​ട്​ മൃ​ദു​സ​മീ​പ​നം പു​ല​ര്‍​ത്തു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണു​യ​രു​ന്ന​ത്.

എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി വി.​വി. ര​മേ​ശ​ന്‍, അ​ഡ്വ. സി. ഷു​ക്കൂ​ര്‍ മു​ഖേ​ന ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ്​ മ​ജി​സ്​​ട്രേ​ട്ട്​​ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ്​ കെ. ​സു​രേ​ന്ദ്ര​നും ര​ണ്ട്​ ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ കൈ​ക്കൂ​ലി കേ​സ്​ എ​ന്ന നി​ല​യി​ല്‍171 (ബി) ​വ​കു​പ്പു മാ​ത്ര​മാ​ണ്​​ ചേ​ര്‍​ത്ത​ത്. എ​സ്.​സി-​എ​സ്.​ടി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​ക്രാ​ര​മു​ള്ള വ​കു​പ്പു​ക​ള്‍ മ​റ​ച്ചു​വെ​ച്ചു. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും സു​പ്ര​ധാ​ന വ​കു​പ്പു​ക​ള്‍ ചേ​ര്‍​ക്കാ​ന്‍ പോലീ​സ്​ മ​ടി​കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം. തു​ട​ര്‍​ന്നാ​ണ്​ ര​മേ​ശ​ന്‍ വീ​ണ്ടും പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്​ പ്ര​തി​യെ ര​ക്ഷി​ക്കാ​ന്‍ ഐ.​പി.​എ​സ്​ ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ കാ​ണു​ന്ന​ത്. ‘കെ. ​സു​രേ​ന്ദ്ര​നെ​തി​രെ ശ​ക്​​ത​മാ​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത്​ കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​നെ​തി​രെ ശ​ക്​​ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന്​ പ​രാ​തി​ക്കാ​ര​നാ​യ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം വി.​വി. ര​മേ​ശ​ന്‍ പ​റ​ഞ്ഞു. എ​സ്.​സി- എ​സ്.​ടി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​ണ്​ പ​രാ​തി ന​ല്‍​കി​യ​ത്. അ​തി​ന്​ നി​യ​മോ​പ​ദേ​ശം തേ​ടെ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തിരമായി സുരക്ഷാ പരിശോധന നടത്താൻ...

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ...

സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദു : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന...

ഓമല്ലൂർ മണികണ്ഠനോട് ദേവസ്വം ബോർഡ് അവഗണന കാട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ഓമല്ലൂർ മണികണ്ഠനോട് ദേവസ്വം ബോർഡ് അവഗണന കാട്ടിയെന്ന്...

12 വർഷമായി കെട്ടിടത്തിന് ബലക്ഷയമുണ്ട്, ചെറിയ രീതിയിൽ കോൺക്രീറ്റ് പാളികൾ വീഴുമായിരുന്നു :...

0
കോട്ടയം: 12 വർഷമായി ബലക്ഷയമുള്ള കെട്ടിടമാണ് വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ...