തിരുവനന്തപുരം: വ്യാജപ്രചരണങ്ങള്‍ നടത്തി മതങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ക്രൈസ്തവ വിശ്വാസികളും സഭാ അദ്ധ്യക്ഷന്‍മാരും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുപ്പം കാണിക്കുന്നതില്‍ വിഡി സതീശനും എംവി ഗോവിന്ദനും അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. നുണ പ്രചാരണം പൊളിഞ്ഞതിന്റെ നിരാശയിലാണ് ഇരുവരുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വ്യാജപ്രചരണങ്ങള്‍ നടത്തി മതങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍. ഇത് ന്യൂനപക്ഷവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മും സര്‍ക്കാരുമാണ് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ക്ക് ജോസഫ് മാഷിന്റെ കൈവെട്ടാനുള്ള അന്തരീക്ഷം ഒരുക്കി കൊടുത്തതെന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് നന്നായി അറിയാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ ബിഷപ്പ്ഹൗസിലേക്ക് മതഭീകരവാദികള്‍ മാര്‍ച്ച് നടത്തിയപ്പോള്‍ എംവി ഗോവിന്ദനും വിഡി സതീശനും എവിടെയായിരുന്നു. അന്ന് ബിഷപ്പിനൊപ്പം നില്‍ക്കാന്‍ ബിജെപി മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.