കെ എസ് യുവിന് മീഡിയാ സെൽ ; നയിക്കാൻ തൗഫീക്ക് രാജൻ

For full experience, Download our mobile application:
Get it on Google Play

അടൂർ: നിയമപഠനത്തിനു ശേഷം മാദ്ധ്യമ പഠനം നടത്തിയ തൗഫീക്ക് രാജൻ ഇനി പ്രഥമ കെ.എസ്.യു സംസ്ഥാന മീഡിയാ കൺവീനർ. കെ .എസ്.യു പുനർ സംഘടനയുടെ ഭാഗമായാണ് വിവിധ സെല്ലുകളെയും അതിൻ്റെ ചുമതലക്കാരെയും എൻ.എസ്.യു.ഐ ദേശീയ കമ്മിറ്റി നിയമിച്ചത്. പ്രതിസന്ധികളും പരിമിതികളും നിറഞ്ഞ ജീവിത ചുറ്റുപാടിൽ നിന്നാണ് തൗഫീക്ക് രാജൻ്റെ കടന്നുവരവ്. ഓട്ടോ ഡ്രൈവറായ രാജൻ്റെയും മെഹർ നിസയുടെയും മകനായ തൗഫീക്ക് ജവഹർ ബാൽ മഞ്ചിലൂടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ തൗഫീക്ക് തുടർന്ന് തിരുവനന്തപുരം ലോഅക്കാഡമി കോളേജിൽ നിയമ പഠനത്തിന് ചേർന്നു. അതിന് ശേഷമാണ് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ മാദ്ധ്യമ പഠനത്തിനായി ചേർന്നത്. അവിടെ നിന്ന് ഇൻ്റഗ്രേറ്റഡ് പിജി ഡിപ്ലോമ ഇൻ ജേർണലിസത്തിൽ ഉയർന്ന മാർക്കോടെ വിജയിച്ച തൗഫീക്കിന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഏപ്രിൽ 24ന് സർട്ടിഫിക്കറ്റ് നൽകാനിരിക്കെയാണ് ദേശീയ നേതൃത്വത്തിൻ്റെ ഉത്തരവ് വരുന്നത്.

പ്രാസംഗികൻ കൂടിയായ തൗഫീക്ക് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെയും പാർട്ടി വേദികളിലേയും സജീവ സാനിധ്യം കൂടിയാണ്. സാശ്രയ സമരത്തിൻ്റെ ഭാഗമായി 19-ാം വയസ്സിൽ ജയിൽവാസം അനുഭവിച്ച തൗഫീക്ക് എൻ.എസ്.യു.ഐ മീഡിയാ കോ-ഓർഡിനേറ്റർ, ജവഹർ ബാൽ മഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ ഫെസിലിറ്റേറ്റർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...