കേരളത്തില്‍ സിൽവർലൈൻ എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രം – കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സില്‍വര്‍ലൈനിന് വേണ്ടി ശ്രമിക്കുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോള്‍ മലയാളികള്‍ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോണ്‍ഗ്രസും ദുഖിക്കുകയുമാണ് ചെയ്തത്. കമ്മീഷന്‍ അടിക്കാന്‍ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശയ്ക്ക് കാരണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപ മുതല്‍ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സില്‍വര്‍ലൈനിനും വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കയ്യിട്ട് വാരാന്‍ മാത്രം ഉദ്ദേശിച്ചാണെന്നും അദ്ദഹം പറഞ്ഞു.

അതേസമയം കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ പ്രായോഗികമല്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എം.ഡിയും ബി.ജെ.പി നേതാവുമായ ഇ. ശ്രീധരന്‍. നിലവിലെ ട്രാക്ക് വെച്ച് ശരാശരി 90 കിലോമീറ്റര്‍ വേഗതയേ ലഭിക്കൂ. 160 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ശേഷിയുള്ള വന്ദേഭാരത് ട്രെയിന്‍ കൊണ്ടുവന്ന് 90 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നത് വിഡ്ഢിത്തമാണ്. നാം അവ പാഴാക്കരുത്. നിലവിലെ ട്രാക്കുകളില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയാണ് പറയുന്നത്. എന്നാല്‍, 90 മാത്രമേ ലഭിക്കുന്നുള്ളൂ. അതായത് വന്ദേഭാരതിനും ആ വേഗതയേ ലഭിക്കൂ. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും നിങ്ങള്‍ക്ക് പറയാം. എന്നാല്‍, അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...