28.2 C
Pathanāmthitta
Friday, September 22, 2023 4:18 pm
-NCS-VASTRAM-LOGO-new

പിണറായിക്കെതിരെ കിട്ടിയ അവസരം ജനം നന്നായി ഉപയോഗിച്ചു ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചത് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗവും പിണറായി സര്‍ക്കാരിനെതിരെയുളള അതിശക്തമായ ഭരണവിരുദ്ധ വികാരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ തെരഞ്ഞെടുപ്പ് ഫലം താത്കാലികമായ പ്രതിഭാസമാണെന്നും പ്രധാനനേതാക്കള്‍ മരിച്ച എല്ലാ ഉപതെരഞ്ഞടുപ്പിലും ഇങ്ങനെയായിരുന്നു ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

life
ncs-up
ROYAL-
previous arrow
next arrow

‘രണ്ടുകാര്യങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വലിയ സഹതാപതരംഗം ഉണ്ടായി. കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് മരിച്ചിട്ട് 40 ദിവസം കഴിയുന്നതിനിടെ ഉണ്ടായ തെരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും മുന്നണിക്കും സാധിച്ചു. അതാണ് ചാണ്ടി ഉമ്മന് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാനായത്. പിണറായി സര്‍ക്കാരിനെതിരെയുളള അതിശക്തമായ ഭരണവിരുദ്ധ തരംഗവും പ്രതിഫലിച്ചതാണ് രണ്ടാമത്തേത്. ജനങ്ങളുടെ മുന്നില്‍ പിണറായി വിജയനെ എങ്ങനെയെങ്കിലും ഒരു പാഠം പഠിപ്പിക്കുകയെന്ന ഒരു അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. മാസപ്പടി വിവാദത്തിലും നിരവധി അഴിമതിക്കേസുകളിലും പെട്ട് വലിയതോതിലുള്ള ഭരണസ്തംഭനം ഉണ്ടായതും ഓണക്കാലത്തുപോലും ജനങ്ങളെ ദ്രോഹിക്കുന്നതുമായ നടപടി സ്വകീരിച്ചപ്പോള്‍ കിട്ടിയ അവസരം ജനം നന്നായി പ്രധാനപ്രതിപക്ഷത്തെ പിന്തുണച്ചുകൊണ്ടു ഉപയോഗിച്ചതുമാണ് ഫലം ഇങ്ങനെ വരാന്‍ കാരണമായതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow