Wednesday, April 23, 2025 11:35 am

വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് വഖ്ഫ് ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് വഖ്ഫ് ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. നിയമ ഭേദഗതി സാധാരണ ജനത്തിന് വേണ്ടിയാണ്. വഖ്ഫ് കരിനിയമം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എല്ലാവരും ഉറ്റുനോക്കുന്നത് കോൺഗ്രസ് എംപിമാരെയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുനമ്പം ജനതക്ക് മുന്നിൽ കോൺഗ്രസ് അഭിനയിച്ചതാണോ എന്ന് ഇന്നും നാളെയും അറിയാം. ശശി തരൂരിൻ്റെ നിലപാട് നിക്ഷ്പക്ഷമെങ്കിൽ അതറിയാൻ ബിജെപി കാത്തിരിക്കുന്നു. ബി ജെ പി രാഷ്ട്രീയ പ്രേരിതമാണെങ്കിൽ കെസിബിസി എന്തിന് പിന്തുണക്കുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. ബിജെപിയുടെ നിലപാടിന് രാഷ്ട്രീയ ലക്ഷ്യമില്ല. വർഗീയതക്കൊപ്പം ആര് നിൽക്കുന്നുവെന്ന് തിരിച്ചറിയാനുള്ള സമയമാണിത്. പാർലമെൻറിലെ നിയമനിർമാണത്തിന് മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. നിയമത്തെ എതിർത്താൽ നിങ്ങൾ ഏറ്റവും വലിയ കരിങ്കാലികളെന്ന് അറിയപ്പെടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ജെപിസിയിൽ വിശാല ചർച്ച നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങൾ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രൻ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിർദ്ദേശങ്ങൾ ബില്ലിൽ ചേർക്കാനാകുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോർട്ടിന് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ മറുപടി നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക് ; കുവൈത്തിൽ രണ്ട് കാമറൂൺ പൗരന്മാര്‍ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വഞ്ചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് കാമറൂൺ പൗരന്മാര്‍...

ടാസ്മാക് കേസിൽ ഇഡി റെയ്ഡിനെതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : ടാസ്മാക് കേസിൽ തമിഴ് നാട് സർക്കാരിന് തിരിച്ചടി. ഇഡി...

പഹല്‍ഗാം ഭീകരാക്രമണം ; വിമാനത്താവളത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ശ്രീനഗര്‍: സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തില്‍...

പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

0
അൽഖോബാർ : സൗദി അറേബ്യയിലെ അൽഖോബാറിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ...