തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസിന് പിന്നാലെ ബിജെപി നേതൃത്വത്തെ പ്രതിസന്ധിലാക്കി കൊണ്ട് ഉയര്‍ന്നുവന്ന ആരോപണമാണ് സി.കെ.ജാനുവിനു 10 ലക്ഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നല്കിയെന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജാനു സുരേന്ദ്രനില്‍ നിന്നും പണം വാങ്ങിയെന്നാരോപിച്ച് പ്രസീതയാണ് രംഗത്ത് വന്നത്. എന്നാല്‍ ഇത് ബിജെപിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നു കെ.സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.
ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഘടകകക്ഷിനേതാവായ സി.കെ.ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിച്ചു.