പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ വിദ്യയുടെ അറസ്റ്റ് സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണെന്ന് അഭിഭാഷകന്‍. പോലീസ് പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങളുടെ താളത്തിന് അനുസരിച്ചാണ്. സകല നിയമങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് വിദ്യയുടെ അറസ്റ്റ്. ഇക്കാര്യം കോടതിയില്‍ പറയുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കെ വിദ്യയെ ഇന്നലെയാണ് മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം മഹാരാജാസ് കോളേജിന്റെ പേരിലെന്നല്ല ഒരു കോളേജിന്റെ പേരിലും താന്‍ വ്യാജരേഖയുണ്ടാക്കിയില്ലെന്ന് കെ വിദ്യയുടെ മൊഴി. വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ നല്‍കിയ മൊഴിയില്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യയുടെ മൊഴിയില്‍ പറയുന്നു.