പാലക്കാട് : തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു. സംസ്ഥാന സീനിയര്‍ കബഡി ടീമിലെ അംഗവും കോയമ്പത്തൂര്‍ രാമകൃഷ്ണ കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വീഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സഭവം. വാളായാര്‍ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തന്‍സിലാസിന്റെ വീട്ടിലെ പറമ്പില്‍ തേങ്ങയിടുന്നതിനിടെയായിരുന്നു അപകടം. മുളകൊണ്ട് നിര്‍മ്മിച്ച തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
കഞ്ചിക്കോട് സബ്സ്റ്റേഷനില്‍ നിന്ന് മലബാര്‍ സിമന്റ്സ് കമ്പനിയിലേക്ക് പോകുന്ന 64 കെവി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ലാസറിന്റെയും ജപമാല മേരിയുടെയും മകനാണ് ഫിലിപ്പ്. മൃതേദഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ചൊവ്വാഴ്ച എരുത്തേമ്പതി സെന്റ് പീറ്റേഴ്സ് ചര്‍ച്ച് സെമിത്തേരിയില്‍. സഹോദരരി നിത്യ ലെന്‍സി.