യാത്രയ്ക്ക് ബന്ധുക്കളായ പുരുഷന്മാർ വേണം ; ഹിജാബ് ധരിച്ചെന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണം – താലിബാൻ

For full experience, Download our mobile application:
Get it on Google Play

കാബൂൾ : സ്ത്രീകളുടെ യാത്രകൾക്ക് നിയന്ത്രണങ്ങളുമായി താലിബാൻ. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നാണ് താലിബാൻ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്കാണ് ഇത്തരത്തിൽ ബന്ധുക്കളായ പുരുഷന്മാർ കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചത്. 72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാർ ഉണ്ടാകേണ്ടത്.

ബന്ധുക്കളായ പുരുഷന്മാർ കൂടെ ഇല്ലെങ്കിൽ ഇവരെ യാത്ര ചെയ്യാൻ അനുവദിക്കരുത്. സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണമെന്നും താലിബാൻ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെലിവിഷൻ ചാനലുകളിൽ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദർശിപ്പിക്കരുതെന്നുമുള്ള നിർദേശം വന്നതിന് പിന്നാലെയാണ് താലിബാൻ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പുരുഷന്മാരും കൂടെ ഉണ്ടായിരിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ സ്ത്രീകൾക്ക് നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. വനിതാ മാധ്യമപ്രവർത്തകർ വാർത്തകൾ അവതരിപ്പിക്കുമ്പോൾ ഹിജാബ് ധരിക്കണമെന്നും നേരത്തെ താലിബാൻ മന്ത്രാലയം ഉത്തരവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...