അഫ്ഗാൻ വിഷയത്തിൽ സർവ കക്ഷിയോഗം നാളെ ; ഇന്ത്യ ഓഗസ്റ്റ് 31 ന് മുൻപ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കാൻ തിരുമാനിച്ച് ഇന്ത്യ. അഫ്ഗാനിൽ ഉള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടകയാത്രയ്ക്ക് തയ്യാറാകാൻ നിർദേശിച്ചു. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന രക്ഷാ പ്രപർത്തനങ്ങൾ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്. ഈ മാസം 31 ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ശ്രമം. ഇതിന് തുടർച്ച എന്ന രീതിയിലാണ് നാളത്തെ സർവ കക്ഷിയോഗം.

അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപ് വ്യത്യസ്ത വിഷയങ്ങളിൽ നയപരമായ തിരുമാനം കേന്ദ്ര സർക്കാരിന് കൈകൊള്ളെണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം വിദേശകാര്യമന്ത്രാലയം നാളെ പ്രതിക്ഷിക്കുന്നുണ്ട്. അഫ്ഗാനിലെ ഇന്ത്യൻ നിക്ഷേപങ്ങളുടെ ഭാവി അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കുക.

ഇതുവരെയുള്ള ഒഴിപ്പിക്കൽ നടപടികളുടെ പുരോഗതി കേന്ദ്രസർക്കാർ പ്രതിപക്ഷ പാർട്ടികളെ അറിയിക്കും. യോഗത്തിന് ശേഷമാകും അഫ്ഗാൻ നയത്തിന്റെ കരട് തയ്യാറാക്കാനുള്ള ചർച്ചകളിലെയ്ക്ക് കേന്ദ്രം കടക്കുന്നത്. അഫ്ഗാൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുച്ചിനുമായ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണ്ണായക ചർച്ച നടത്തി. നിലവിലുള്ള അഫ്ഗാന്റെ സാഹചര്യം താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അടക്കം ചർച്ചാ വിഷയമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...