Friday, July 4, 2025 7:52 am

സഹകരണ ഭേദഗതി നിയമത്തിനെതിരെ സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്  : കേന്ദ്രസർക്കാർ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിലെ സഹകരണമേഖലയെ തകർക്കാനാണ് കേന്ദ്ര നീക്കം. സഹകരണബാങ്കുകളുടെ അടിത്തറയിളക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ കേരളത്തെ ലക്ഷ്യംവച്ചുള്ളതാണ്. സഹകരണമേഖലയെ സംരക്ഷിക്കാൻ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവരണമെന്നും മന്ത്രി കോഴിക്കോട്ട് ആവശ്യപ്പെട്ടു. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പുതിയ നിയമഭേദഗതി നിലവിൽ വരുന്നതോടെ പേരിനൊപ്പം ഇനി ബാങ്ക് എന്ന് ഉപയോഗിക്കാനാകില്ല. ഇടപാടുകൾക്ക് ചെക്ക് ഉപയോഗിക്കാനാകില്ലെന്നതും തിരിച്ചടിയാണ്.

സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കുന്ന നിയമത്തെ ശക്തമായി എതിർക്കാനാണ് കേരളത്തിന്റെ തീരുമാനം. പ്രതിസന്ധി മുന്നിൽ കണ്ട് സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ ഭരണപരമായ നിയന്ത്രണവും റിസർവ് ബാങ്കിന് ലഭിക്കുന്നതാണ് കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങൾക്ക് പ്രൊഫഷണൽ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ പ്രൊഫഷണലിസത്തിന് എതിരല്ലെന്ന് മന്ത്രി വ്യക്തമാക്കി. സർവകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് സഹകരണ വകുപ്പിന്‍റെ നീക്കം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ അജ്ഞാതർ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു

0
അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു...

നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് : നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍....

മന്ത്രി വീണാ ജോർജിനെതിരെ പരസ്യവിമർശനവുമായി സിപിഎം പ്രാദേശിക നേതാക്കൾ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ...

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...