290 ലിറ്റർ വ്യാജകള്ള് നിർമ്മിച്ചു വിൽപ്പന നടത്തി ; പ്രതിയെ കോടതി വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 290 ലിറ്റർ വ്യാജ കള്ള് നിർമ്മിച്ച് വിൽപ്പന നടത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. കരിയ്ക്കകം സ്വദേശി സുധീറിനെ ആണ് തെളിവുകളുടെ അഭാവത്തിൽ തിരുവനന്തപുരം സബ് കോടതി വെറുതെ വിട്ടത്. 2010 ആഗസ്റ്റ് മാസത്തിൽ കരിക്കകത്ത് വെച്ച് അംബാസിഡർ കാർ, വ്യാജ കള്ള് നിർമാണോപാധികൾ, 290 ലിറ്റർ വ്യാജ കള്ള് എന്നിവയാണ് തിരുവനന്തപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിലാണ് എക്സൈസിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവും, കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് അനുസൃതമായ തെളിവുകൾ ഹാജരാക്കുന്നതിൽ വന്ന വീഴ്ചയും ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ലെന്നുമുള്ള പ്രതിഭാഗം വാദം പരിഗണിച്ചാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സറീന എസ് ഇടമരത്ത്, അനീസ് റഷീദ്, വെള്ളറട അജിത്ത് എന്നിവർ ഹാജരായി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

0
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ...

സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

0
ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ...

46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു ; ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ മൂല്യനിർണയത്തിൽ...

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍...

തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന...

0
റാഞ്ചി: തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത...