തിരുവനന്തപുരം: കഴക്കൂട്ടത്തെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും 140 മണ്ഡലങ്ങളിലും അത് പ്രതിഫലിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം 140 മണ്ഡലങ്ങളിലും ഉണ്ടാകും. കഴക്കൂട്ടത്തും ജനങ്ങളുടെ ആഗ്രഹം പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെരഞ്ഞെടുപ്പ് കുറച്ചുകൂടി പ്രയാസകരമായിരുന്നു. അത്ര ടെന്‍ഷന്‍ ഇത്തവണ ഇല്ല. പതിനഞ്ച് വര്‍ഷം അവിടെ എംഎല്‍എയായിരുന്ന ഒരാളെയായിരുന്നു അന്ന് എനിക്ക് നേരിടേണ്ടി വന്നത് – കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.