തിരുവനന്തപുരം : ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്പലങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാമെന്ന് കടകംപള്ളി. കോടികളുടെ വികസനമാണ് ഈ സര്‍ക്കാര്‍ നടത്തിയത്. വികസനവും ജീവിതപ്രശ്നങ്ങളും മാത്രമായിരിക്കും തെരഞ്ഞെടുപ്പിലെ ചര്‍ച്ച. ബിജെപി നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ജനം വിശ്വസിക്കില്ല. സിപിഎമ്മിനെ ബിജെപിയുമായി കൂട്ടികെട്ടിയാല്‍ ജനം വിശ്വസിക്കില്ലെന്നാണ് കടകംപള്ളി പറഞ്ഞത്.