പത്തനംതിട്ട : കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം ഒൻപത്, 10, 11 തീയതികളിൽ നടക്കും. വിളംബര ഘോഷയാത്ര ഒൻപതിന് രാവിലെ ഒൻപതിന് സ്‌കൂൾ ആദ്യം തുടങ്ങിയ നിരവത്ത് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അധ്യക്ഷയാകും. ആൻറോ ആൻറണി എം.പി. മുഖ്യാതിഥിയാകും. 10-ന് 10.30-ന് വിദ്യാഭ്യാസ സെമിനാർ കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വകുപ്പ് മുൻ മേധാവി അച്യുത് ശങ്കർ എസ്.നായർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ മോഡറേറ്ററാകും. പൂർവ വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കും. മൂന്നിന് സാംസ്‌കാരിക സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിക്കും. അഞ്ചുമണിക്ക് ഗായകൻ അനു വി.സുദേവ് നയിക്കുന്ന സംഗീത സമന്വയം.
11-ന് 10.30-ന് കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. കുരീപ്പുഴ ശ്രീകുമാർ അധ്യക്ഷനാകും. മൂന്നിന് ശതാബ്ദി ആഘോഷ സമാപനസമ്മേളനം െഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടം ചെയ്യും. ആറിന് സാരങ് പത്തനംതിട്ടയുടെ ഗാനമേള. ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നാഷണൽ സർവീസ് സ്കീമിന്‍റെ നേതൃത്വത്തിൽ നാലിന് ക്വിസ് മത്സരം നടത്തും. മുൻ എം.എൽ.എ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി.കെ.പുരുഷോത്തമൻപിള്ള, പ്രിൻസിപ്പൽ പി.വി.ഗീതാകുമാരി, ജോയിൻറ് കൺവീനർ രജനി വർഗീസ്, പി.ടി.എ. പ്രസിഡന്റ് എൻ.ജി.ഷമിൾകുമാർ തുടങ്ങിയവർ പങ്കെടുത്തു.