കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം ഒൻപതുമുതൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം ഒൻപത്, 10, 11 തീയതികളിൽ നടക്കും. വിളംബര ഘോഷയാത്ര ഒൻപതിന് രാവിലെ ഒൻപതിന് സ്‌കൂൾ ആദ്യം തുടങ്ങിയ നിരവത്ത് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അധ്യക്ഷയാകും. ആൻറോ ആൻറണി എം.പി. മുഖ്യാതിഥിയാകും. 10-ന് 10.30-ന് വിദ്യാഭ്യാസ സെമിനാർ കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വകുപ്പ് മുൻ മേധാവി അച്യുത് ശങ്കർ എസ്.നായർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ മോഡറേറ്ററാകും. പൂർവ വിദ്യാർഥികളെയും അധ്യാപകരെയും ആദരിക്കും. മൂന്നിന് സാംസ്‌കാരിക സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിക്കും. അഞ്ചുമണിക്ക്‌ ഗായകൻ അനു വി.സുദേവ് നയിക്കുന്ന സംഗീത സമന്വയം.

11-ന് 10.30-ന് കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. കുരീപ്പുഴ ശ്രീകുമാർ അധ്യക്ഷനാകും. മൂന്നിന് ശതാബ്ദി ആഘോഷ സമാപനസമ്മേളനം െഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടം ചെയ്യും. ആറിന് സാരങ്‌ പത്തനംതിട്ടയുടെ ഗാനമേള. ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നാഷണൽ സർവീസ് സ്കീമിന്‍റെ നേതൃത്വത്തിൽ നാലിന് ക്വിസ് മത്സരം നടത്തും. മുൻ എം.എൽ.എ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി.കെ.പുരുഷോത്തമൻപിള്ള, പ്രിൻസിപ്പൽ പി.വി.ഗീതാകുമാരി, ജോയിൻറ് കൺവീനർ രജനി വർഗീസ്, പി.ടി.എ. പ്രസിഡന്റ് എൻ.ജി.ഷമിൾകുമാർ തുടങ്ങി‌യവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...