റാന്നി : ഓരോനാളും കുട്ടികളിൽ അറിവിനൊപ്പം കൂടുതൽ ഉത്സാഹവും ഉണർവും ലഭിക്കുന്ന പ്രവർത്തങ്ങളിലൂടെ മുന്നേറുകയാണ് കടുമീൻചിറ ഹയർ സെക്കന്ററി സ്കൂൾ. കടുമീൻചിറ സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിലേയ്ക്കായിരുന്ന ഈ വർഷത്തിലെ ആദ്യ ഫീൽഡ് ട്രിപ്പ്. എൽ പി വിഭാഗം കുട്ടികളായിരുന്നു ഈ ഫീൽഡ് ട്രിപ്പില്‍ പങ്കെടുത്തത്. പാകമായിരിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് തോട്ടം ആരെയും ആകർഷിപ്പിക്കുന്ന ഒന്ന് തന്നെ.
ദൂരെക്കാഴ്ചയിൽ പച്ച വള്ളികൾക്കിടയിൽ വർണ്ണകാന്തി ചിന്തുന്ന റോസാപ്പൂക്കൾ ആണെന്ന് തോന്നിപ്പോകും. അടുത്ത് ചെല്ലുമ്പോൾ ഡ്രാഗൺ ഫ്രൂട്ടിന്റെ വശ്യത ഇത്രയും മനോഹരം ആണോ എന്ന് തോന്നിപ്പോകും. തോട്ടം ഉടമയായ കെ എസ് ജോസഫ് ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷി രീതിയെക്കുറിച്ച് കുട്ടികൾക്ക് വിശദമാക്കികൊടുത്തു. കുട്ടികളിൽ വശ്യമായ ഒരു അനുഭൂതി നിറയ്ക്കുന്ന ഒന്നായിരുന്നു ഫീൽഡ് ട്രിപ്പ്.