മൂഴിയാർ : മൂഴിയാർ സ്കൂളിൽ കടൽ കടന്നെത്തിയ കൈത്താങ്ങലിൽ വിദ്യാരംഭത്തിന് ഇരട്ടിമധുരം. ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റിയാണ് അമേരിക്കയിലെ ഡാളസ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ എത്തിച്ചു നൽകിയത്. വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിച്ചും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകിയുമാണ് ഈ വർഷത്തെ പഠനത്തിന് തുടക്കമിട്ടത്. പായസവും ഉച്ചഭക്ഷണവും കഴിച്ചാണ് നവാഗതർ മടങ്ങിയത്. സ്കൂൾ പ്രവേശനോത്സവവും പഠനോപകരണ വിതരണവും ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.എസ്.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബേബി ജോൺ മണിമലേത്ത്, സുനിൽകുമാർ, ബിന്നി ശാമുവേൽ തലക്കോട്ട്, ജയിംസ് വർഗീസ്, രാജേശ്വരി, ജിൻസി മാത്യു, സാജിദ് ലബ്ബ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033