കോഴിക്കോട് : കക്കയം കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് 5പ്രവര്‍ത്തനം ആരംഭിച്ചിട്ട് 50 വര്‍ഷം തികയുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയാണ് കക്കയം കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. 1972 സെപ്റ്റംബർ 30ന് 75 മെഗാവാട്ട് സ്ഥാപിത ശേഷിയോടെയാണ് പദ്ധതി പ്രവർത്തനം ആരംഭിച്ചത്. അഞ്ച് മില്യൻ യൂണിറ്റ് വൈദ്യുതിയാണ് കക്കയത്ത് പ്രതിദിനം ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടത്.
രണ്ട് വർഷമായി വൈദ്യുത ഉത്പാദനത്തിൽ റെക്കോർഡ് നേട്ടമാണ് കക്കയം സ്വന്തമാക്കിയത്. സുവർണ ജൂബിലി വർഷത്തിൽ പഴയ മെഷീനുകൾ നവീകരിച്ച് കൂടുതൽ ഉത്പാദന ശേഷി കൈവരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.