Saturday, March 29, 2025 10:23 pm

അടിയന്തിര ശ്രദ്ധയ്ക്ക്‌ ; കക്കി-ആനത്തോട് റിസര്‍വോയര്‍ – റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു -ഏതു സമയവും ഷട്ടര്‍ ഉയര്‍ത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായി റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. റിസര്‍ വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 976.91 മീറ്റര്‍ ആണ്.

കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 974.91 മീറ്റര്‍, 975.91 മീറ്റര്‍, 976.41 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. സെപ്റ്റംബര്‍ 23 വൈകിട്ട് നാലു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 976.25 മീറ്ററില്‍ എത്തി. റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍  ജലനിരപ്പ് 976.41 മീറ്ററില്‍ എത്തിച്ചേരാനുള്ള സാധ്യത ഉള്ളതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും ഇന്ന് പകല്‍ നിയന്ത്രിത അളവില്‍ ജലം തുറന്നുവിടും. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ ഭാസിയുടെ പേരിൽ മികച്ച ഹാസ്യനടന് സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം ഏർപ്പെടുത്തും

0
പത്തനംതിട്ട : പ്രശ്സത നടൻ അടൂർഭാസിയുടെ പേരിൽ അടുത്ത വർഷം മുതൽ...

ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് നിലപാട് ; എം വി ഗോവിന്ദൻ

0
തിരുവനന്തപുരം : ആശാ സമരത്തെ തള്ളിപറയേണ്ട കാര്യമില്ല, കൂടുതൽ ആനുകൂല്യം നൽകേണ്ടത്...

ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ മോദി നാളെ ആര്‍എസ്എസ് ആസ്ഥാനത്തെത്തും

0
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തും. ബിജെപിയും ആര്‍എസ്എസും...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ

0
സൗദി: ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച ആഘോഷിക്കും. സൗദിയിൽ...