കൊച്ചി : കാലടി മരോട്ടിച്ചോടില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. ഞാറാഴ്ചയായതിനാല്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. വൈകിട്ട് 5.30 ഓടെയാണ് തീപിടിത്തം. 4 യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകാമെന്നാണ് പ്രാഥമികമായ വിശകലനം.
5.30ന് ആയിരുന്നു അഗ്നിബാധ ഉണ്ടായത്. രണ്ടു നിലയിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അഥിതി തൊഴിലാളികള്‍ താമസിക്കുന്നുണ്ട് എന്നാല്‍ ഞായറാഴ്ച ആയിരുന്നതിനാല്‍ തൊഴിലാളികള്‍ ആരും തന്നെ കെട്ടിടത്തിനുള്ളി ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്നവിവരം. തീ അണച്ചതിനു ശേഷം മാത്രമേ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ള .
അതിനു ശേഷം മാത്രമേ തൊഴിലാളികളില്‍ ആരെങ്കിലും കെട്ടിടത്തില്‍ ഉണ്ടായിരുന്നോ എന്നും അത്യഹിതം സംഭവിച്ചിട്ടുണ്ടോ എന്നും അറിയാന്‍ കഴിയുകയുള്ളു. ആലുവയില്‍ നിന്നും കളമശ്ശേരിയില്‍ നിന്നും എത്തിയ ഫയര്‍ യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് ഇപ്പോള്‍.