നാട്ടുകാരുടെ നേതൃത്വത്തില്‍ കാട് വെട്ടി തെളിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതുമരാമത്ത് വകുപ്പ് ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ച റോഡിരികിലെ കാടു തെളിക്കാന്‍ ഒടുവില്‍ നാട്ടുകാരൊന്നിച്ചു. അത്തിക്കയം- ചെത്തോങ്കര റോഡില്‍ അത്തിക്കയം മുതല്‍ കക്കടുമണ്‍ വിളയാട്ടുപാറ വരെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കാടുവെട്ടി തെളിച്ചു മനോഹരമാക്കിയത്. അത്തിക്കയം ബ്രദേഴ്സ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ നടത്തിയ ആഹ്വാനത്തില്‍ റോഡരികിലെ കാടു തെളിക്കാനെത്തിയത് നൂറോളം പേരാണ്.

ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിന്‍റെ ഇരുവശത്തു നിന്നും കാടു വളര്‍ന്ന് റോഡിലേക്ക് ഇറങ്ങിയതോടെ അപകടങ്ങളും സംഭവിക്കാന്‍ തുടങ്ങിയിരുന്നു. മികച്ച നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിനിരുവശവും ഐറിഷ് വര്‍ക്കുകള്‍ ഒന്നും ചെയ്തിട്ടില്ലാത്തതിനാലാണ് വശങ്ങളില്‍ കാടു വളരുന്നത്.

വളവുകളില്‍ കാടു വളര്‍ന്നതോടെ എതിരേയെത്തുന്ന വാഹനങ്ങള്‍ കാണാനുമാകാത്ത സ്ഥിതിയായിരുന്നു.ഇതോടെയാണ് ഒഴിവുദിനത്തില്‍ നാട്ടുകാര്‍ ഒന്നിക്കുവാന്‍ തയ്യാറായത്. അസാധ്യമായതൊന്നുമില്ലെന്ന് ഇതോടെ ഈ കൂട്ടായ്മ തെളിയിച്ചിരിക്കുകയാണ്. അടുത്തിടെ ചികിത്സാ സഹായം തേടിയ യുവാവിന് പണം സ്വരൂപിച്ചു നല്‍കാനും ഇവര്‍ മുന്നിട്ടിറങ്ങിയിരുന്നു.

രാവിലെ അത്തിക്കയത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ജോബി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ റെജി വാലുപുരയിടത്തില്‍, ആനിയമ്മ അച്ചന്‍കുഞ്ഞ്, ജോണ്‍ മാത്യു ചക്കിട്ടയില്‍, സലാംകുമാര്‍, ഷാജി ഈറയ്ക്കല്‍, സാംതോമസ്, എഡ് വിന്‍ ജോര്‍ജ്, ബെന്നി ജോസഫ്, അജിത്ത് കുമാര്‍, സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...