വെട്ടൂർ : കളം നിറഞ്ഞ് കലാ ഗ്രാമം. പടേനി നിറവിൽ വെട്ടൂർ. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ രണ്ടാം പടേനിക്ക് നിറച്ചാർത്തായി സുന്ദരയക്ഷി കോലവും കാലം നിറഞ്ഞു തുള്ളിയൊഴിഞ്ഞു.
വെട്ടൂർ ചെറിയത്തുനിന്നും ആരംഭിച്ച എടുത്തുവരവ് ഭൂയത്താണ് കാവിന് വലം വെച്ച് പടേനികളത്തിലെത്തി. വലംചൂഴി ഭാഗവതിക്കുമുന്നിൽ ജലദോഷം മാറാനായി തുള്ളിയൊഴിഞ്ഞു. രണ്ടാം ദിനവും ഗണപതി, മറുത, യക്ഷി, പക്ഷി കോലങ്ങളാണ് തുള്ളിയത്. പ്രസിദ്ധമായ വെട്ടൂർ പൂരപ്പടേനി നാളെ നടക്കും. കടമ്മനിട്ട ഗോത്ര കലാകളരിയാണ് പടേനി നടത്തുന്നത്.
10 മണിക്ക് പടേനി പുരസ്‌കാരം കടമ്മനിട്ട പ്രസന്നകുമാറിന് സമ്മാനിക്കുമെന്ന് കലഗ്രാമം പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, സെക്രട്ടറി വെട്ടൂർ മജീഷ് എന്നിവർ അറിയിച്ചു. മേപ്പിള്ളിൽ രാജേഷ് സ്മാരക പുരസ്‌ക്കാരമാണ് നൽകുന്നത്. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഓ എസ് ഉണ്ണികൃഷ്ണൻ അവാർഡ് സമ്മാനിക്കും. മെമ്പർ അഡ്വ സുരേഷ് സോമ, ഉപദേശക സമിതി പ്രസിഡന്റ് ബാബുക്കുട്ടൻ ചാങ്ങയിൽ, സെക്രട്ടറി സന്തോഷ് പാലക്കൽ എന്നിവർ പങ്കെടുക്കുമെന്ന് എന്ന് കലഗ്രാമം പ്രസിഡണ്ട് വെട്ടൂർ ജ്യോതിപ്രസാദ്, സെക്രട്ടറി വെട്ടൂർ മജീഷ് എന്നിവർ പറഞ്ഞു.