കളം നിറഞ്ഞ് കലാഗ്രാമം, പടേനി നിറവിൽ വെട്ടൂർ ആയിരവില്ലന്‍ ക്ഷേത്രം

For full experience, Download our mobile application:
Get it on Google Play

വെട്ടൂർ : കളം നിറഞ്ഞ് കലാ ഗ്രാമം. പടേനി നിറവിൽ വെട്ടൂർ. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ രണ്ടാം പടേനിക്ക് നിറച്ചാർത്തായി സുന്ദരയക്ഷി കോലവും കാലം നിറഞ്ഞു തുള്ളിയൊഴിഞ്ഞു.
വെട്ടൂർ ചെറിയത്തുനിന്നും ആരംഭിച്ച എടുത്തുവരവ് ഭൂയത്താണ് കാവിന് വലം വെച്ച് പടേനികളത്തിലെത്തി. വലംചൂഴി ഭാഗവതിക്കുമുന്നിൽ ജലദോഷം മാറാനായി തുള്ളിയൊഴിഞ്ഞു. രണ്ടാം ദിനവും ഗണപതി, മറുത, യക്ഷി, പക്ഷി കോലങ്ങളാണ് തുള്ളിയത്. പ്രസിദ്ധമായ വെട്ടൂർ പൂരപ്പടേനി നാളെ നടക്കും. കടമ്മനിട്ട ഗോത്ര കലാകളരിയാണ് പടേനി നടത്തുന്നത്.

10 മണിക്ക് പടേനി പുരസ്‌കാരം കടമ്മനിട്ട പ്രസന്നകുമാറിന് സമ്മാനിക്കുമെന്ന് കലഗ്രാമം പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, സെക്രട്ടറി വെട്ടൂർ മജീഷ് എന്നിവർ അറിയിച്ചു. മേപ്പിള്ളിൽ രാജേഷ് സ്മാരക പുരസ്‌ക്കാരമാണ് നൽകുന്നത്. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഓ എസ് ഉണ്ണികൃഷ്ണൻ അവാർഡ് സമ്മാനിക്കും. മെമ്പർ അഡ്വ സുരേഷ് സോമ, ഉപദേശക സമിതി പ്രസിഡന്റ്‌ ബാബുക്കുട്ടൻ ചാങ്ങയിൽ, സെക്രട്ടറി സന്തോഷ്‌ പാലക്കൽ എന്നിവർ പങ്കെടുക്കുമെന്ന് എന്ന് കലഗ്രാമം പ്രസിഡണ്ട്‌ വെട്ടൂർ ജ്യോതിപ്രസാദ്, സെക്രട്ടറി വെട്ടൂർ മജീഷ് എന്നിവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....